കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസിൽ ഗൗരി നന്ദ അന്തരിച്ചു
കൊയിലാണ്ടി: ചീനം മാരകം പറമ്പിൽ കസ്റ്റംസ് റോഡ് ബീന നിവാസിൽ ഗൗരി നന്ദ അന്തരിച്ചു. പതിമൂന്ന് വയസായിരുന്നു. തിരുവങ്ങൂര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ദിവസം രാത്രി 10മണിയോടെ കുട്ടിയെ ബന്ധുവീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെ മരണപ്പെട്ടു.
അച്ഛൻ: കമൽ ബാബു.
അമ്മ: പരേതയായ ജിജിന.
സഹോദരി: ദിയ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056).
Description: An 8th grade student of a Thiruvangoor school died