ചെങ്ങോട്ടുകാവില്‍ ആംബുലന്‍സും ബസ്സും കൂട്ടിയിടിച്ച് അപകടം; രോഗി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു
കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ടുകാവില്‍ ആംബുലന്‍സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. രോഗിയുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് ബസ്സുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ രോഗിക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും ഒപ്പമുള്ളവര്‍ക്കും പരിക്കേറ്റു.
കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്ന രോഗിക്കും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും ആംബുലന്‍സിലുണ്ടായിരുന്ന മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ മറ്റൊരു ആംബുലന്‍സില്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആംബുലന്‍സ് ഡ്രൈവര്‍ നിഷാദിനും പരിക്കേറ്റിട്ടുണ്ട്. രോഗി ഉള്‍പ്പെടെയുള്ളവരെ 108 ആംബുലന്‍സ് വരുത്തി അതില്‍ കോഴിക്കോട്ടേക്ക് അയച്ചത് നിഷാദാണ്. ഇതിന് ശേഷമാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തി നിഷാദ് ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.