ഐശ്വര്യ മഹിളാ സമാജം കടിയങ്ങാടിന്റെയും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും നേതൃത്വത്തില്‍ കടിയങ്ങാട് സൗജന്യ നേത്രരോഗ നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിച്ചു


പേരാമ്പ്ര: കടിയങ്ങാട് സൗജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഐശ്വര്യ മഹിളാ സമാജം കടിയങ്ങാട്, കോംട്രസ്റ്റ് കണ്ണാശുപത്രി കോഴിക്കോട് എന്നിവ സംയുക്തമായിട്ടാണ ക്യാമ്പ് സംഘടിപ്പിച്ചത്.

കടിയങ്ങാട് തന്തമല അംഗണവാടിയില്‍ വെച്ച് രാവിലെ 9 മണി മുതല്‍ 10 മണി വരെയാണ് നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തിയത്. ക്യാമ്പ് നാഷനല്‍ എന്‍.ജി.ഒ കോണ്‍ഫഡറേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മോഹനന്‍ കോട്ടൂര്‍
ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പപ്പന്‍കന്നാട്ടി അദ്ധ്യക്ഷത വഹിച്ചു.

കോംട്രസ്റ്റ് കണ്ണാശുപത്രി പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. ഡോക്ടര്‍ ഹാഫീസ് മുഹമ്മദ്, നാണു, ടി. സുജിത, ചന്ദ്രിക തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ ഇരുനൂറില്‍പരം ആളുകള്‍ പങ്കെടുത്തു.