ഫയര്‍ അലാറം മുഴങ്ങി; കോഴിക്കോട്-ദുബൈ വിമാനം കണ്ണൂരില്‍ ഇറക്കി ബുദ്ധിമുട്ടിലായി യാത്രക്കാര്‍


[TOP1] ദുബൈ: അപായസൂചനയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. കോഴിക്കോട് നിന്നും ദുബൈയിലേക്ക് പോവുന്ന വിമാനമാണ് കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയത്. 176 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

[MId1] ബുധനാഴ്ച രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനം ഒരുമണിക്കൂര്‍ പിന്നിട്ട ശേഷമാണ് കാര്‍ഗോ ഭാഗത്ത് തീ പിടിച്ചതായി പൈലറ്റിന് സന്ദേശം ലഭിക്കുന്നത്. ഉടനെ തന്നെ എയര്‍ കണ്‍ട്രോളുമായി ബന്ധപ്പെടുകയും കണ്ണൂരില്‍ ലാന്‍ഡ് ചെയ്യുകയുമായിരുന്നു.

[MId2] എന്നാല്‍ വിശദമായ പരിശോധനയില്‍ തെറ്റായ സൂചനയാണ് ലഭിച്ചതെന്ന് വ്യക്തമായി. ഇതോടെ ബുധനാഴ്ച ദുബൈയില്‍ എത്തേണ്ടിയിരുന്ന യാത്രക്കാരാണ് ബൂദ്ധിമുട്ടിലായത്. മണിക്കുറുകളോളം ഉളള കാത്തിരിപ്പിനോടുവിലാണ് മറ്റൊരു വിമാനത്തില്‍ ദുബൈയില്‍ എത്തിക്കാമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചത്.