വ്യോമ സേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് ആരംഭം; ഇക്കൊല്ലം അവസരം 3,000 പേർക്ക്


കോഴിക്കോട്: സൈനികസേവനത്തിനുള്ള ഹ്രസ്വകാല പദ്ധതിയായ അഗ്നിപഥിലെ ഈ വർഷത്തെ അഗ്നിവീർ റിക്രൂട്ട്മെന്റിന് ആരംഭം. വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രഷനാണ് ഇന്ന് രാവിലെ പത്തു മണിയോടെ ആരംഭിച്ചത്. ഓൺലൈനായാണ് രജിസ്‌ട്രേഷൻ നടക്കുക.

agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. ഇന്ന് രാവിലെ പത്തു മണി മുതൽ ജൂലൈ അഞ്ചാം തീയതി അഞ്ചു മണി വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. അന്തിമ നിയമന പട്ടിക ഡിസംബർ 11 ന് പുറത്തിറക്കും. ഇക്കൊല്ലം മൂവായിരം പേർക്കാണ് നിയമനം.

വിജ്ഞാപനം സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ indianairforce.nic.in എന്ന വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എയർ ഫോഴ്സിന് പുറമെ നാവികസേനയിലേക്കുള്ള അഗ്നിവീർ നിയമന രജിസട്രേഷൻ നാളെ മുതൽ ആരംഭിക്കും. ജൂലൈയിലാണ് കരസേനയിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങുന്നത്.

അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമായി തുടരുകയാണ്.