കഥാപാത്രങ്ങളിലൂടെ പലവീടിന്റെയും നായകനായി, എന്നാല്‍ സ്വന്തമായി വീടില്ല; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് സഹായക്കുറിയുമായി മുഹമ്മദ് പേരാമ്പ്ര


പേരാമ്പ്ര: അരനൂറ്റാണ്ടായി നാടക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന നടനാണ് മുഹമ്മദ് പേരാമ്പ്ര. നടനായും, നാടക സംവിധായകനായും, പ്രഭാഷകനായും അദ്ദേഹം നിറഞ്ഞാടി. പത്തുവയസ്സുള്ളപ്പോള്‍ പകരക്കാരായാണ് നാടത്തിലേക്ക് പ്രവേശിച്ചത്. പിന്നീടങ്ങോട്ട് തന്റെ കഴിവുകള്‍ക്കൊണ്ട് വേദികള്‍ കീഴടക്കി അദ്ദേഹം മുന്നേറി.

കോഴിക്കോട് ചിരന്തന, കെ പി എ സി, സ്റ്റേജ് ഇന്ത്യ, തിരുവനന്തപുരം അക്ഷര കല, അങ്കമാലി നാടക നിലയം, വടകര വരദ, പേരാമ്പ്ര കലാഭവന്‍…. ഉള്‍പ്പെടെയുള്ള നിരവധി ട്രൂപ്പുകളുടെ നാടകങ്ങളിലൂടെ പതിനായിരക്കണക്കിന് വേദികളില്‍ നിറഞ്ഞാടി. മാധവിക്കുട്ടി എഴുതിയ മാധവി വര്‍മ്മ, കെ ടി മുഹമ്മദിന്റെ തീക്കനല്‍, ഇബ്രാഹീം വെങ്ങരയുടെ പടനിലം, ഉപഹാരം തുടങ്ങിയ നാടകങ്ങളിലെ മുഹമ്മദ് പേരാമ്പ്രയുടെ കഥാപാത്രങ്ങള്‍ ഇന്നും ആസ്വാദകരുടെ മനസ്സിലുണ്ട്. അച്ചുവിന്റെ അമ്മ, കഥ പറയുമ്പോള്‍, കുഞ്ഞനന്തന്റെ കട, ഉടോപ്യയിലെ രാജാവ്, തകരച്ചെണ്ട, മാച്ച് ബോക്‌സ്, ഉള്‍ട്ട അടക്കം പത്തിലധികം സിനിമകളിലും അഭിനയിച്ചു. അഭിനയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടി എത്തി.

നാടകവും വായനയുമാണ് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടത്. അതിനാല്‍ അതേപറ്റി വാതോരാതെ സംസാരിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റെത്. കഥാപാത്രങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹം തന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്റെ പുറകെയാണ് ഇപ്പോള്‍. സ്വന്തമായ വീട് എന്ന ആഗ്രഹം നിറവേറ്റാനുള്ള ശ്രമത്തിലാണ് മുഹമ്മദ് പേരാമ്പ്ര. അതിന്റെ ഭാഗമായി മാര്‍ച്ച് 21 തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ പേരാമ്പ്ര മഹിമ ഓഡിറ്റോറിയത്തില്‍ ഒരു സഹായക്കുറി നടത്തുന്നു. കഴിയുന്നവര്‍ പങ്കെടുക്കണം. നേരിട്ടെത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായും സഹായക്കുറിയില്‍ പങ്കാളികളാകാം.

Account number : 20263864858.
Account name: AMMAD
IFSC code: SBIN0003995 and MICR code: 673002102; STATE BANK OF INDIA PERAMBRA.

G Pay: 919846463200