വര്‍ണപകിട്ടിലെ മുഹമ്മദ് അലി, സി.ഐ.ഡി മൂസയിലെ വില്ലൻ; നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു


Advertisement

കൊച്ചി: മലയാള സിനിമയിൽ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍ കസന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തു വിട്ടത്.

Advertisement

ദ ഡോണ്‍, വര്‍ണപകിട്ട്, സി.ഐ.ഡി മൂസ, ഗാന്ധര്‍വ്വം, ഡ്രീംസ്, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍ തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

Advertisement

1992ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സെന്തമിഴ് പാട്ടിലൂടെയാണ് കസാന്‍ ഖാന്‍ വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന് തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Advertisement