പയ്യോളി ബസ്സ് സ്റ്റാന്‍ഡിന് സമീപം സ്‌കൂട്ടര്‍ ബസ്സിനടിയില്‍പ്പെട്ട് അപകടം; അത്ഭുതകരമായി രക്ഷപ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന്‍


Advertisement

പയ്യോളി: സ്‌കൂട്ടര്‍ ബസ്സിനടിയില്‍പ്പെട്ട് അപകടം. അത്ഭുതകരമായി നിസ്സാര പരിക്കുകളോടെ സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടു. പയ്യോളി ബസ് സ്റ്റാന്‍ഡിന് സമീപം ഇന്നലെ വൈകീട്ട് അറ് മണിക്കാണ് സംഭവം.

Advertisement

വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ അമിതവേഗതയില്‍ സ്റ്റാന്‍ഡിലേക്ക് കയറ്റിയ ബസ്സ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൊയിലാണ്ടിയില്‍ നിന്നും വടകരഭാഗത്തേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്.

Advertisement

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ തെറിച്ചു വീണെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. നന്ദി ശ്രീശൈലം സ്‌കൂള്‍ ജീവനക്കാരനായ വടകര അറക്കിലാട് സ്വദേശിയാണ്  സ്‌കൂട്ടര്‍  യാത്രക്കാരന്‍.

Advertisement