വടകരയ്ക്കടുത്ത് കണ്ണൂക്കരയില്‍ വാഹനാപകടം; ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു


Advertisement

വടകര: ദേശീയപാതയില്‍ കണ്ണൂക്കരയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. ബസ്സും പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിക്കപ്പ് ഡ്രൈവര്‍ അരീക്കാട് സ്വദേശി പൊട്ടന്‍ചാലില്‍ അബ്ദുള്ളയുടെ മകന്‍ ബഷീറാണ് (45) മരിച്ചത്.

Advertisement

രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന നാഷണല്‍ ബസ്സും എതിരെ വന്ന പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. കാബിനില്‍ കുടുങ്ങിയ നിലയിലായിരുന്ന ബഷീറിനെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്.

Advertisement

പുറത്തെടുത്ത ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.