‘യുവാവ് രക്ഷപ്പെട്ടത് ഹെല്‍മറ്റ് നേരാംവണ്ണം തലയില്‍ വെച്ചിരുന്നതിനാല്‍” പാലക്കുളത്ത് ബസ് ഇടിച്ചുണ്ടായ അപകടത്തെക്കുറിച്ച് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊല്ലം: ഹെല്‍മറ്റ് ക്ലിപ്പ് എല്ലാം ഇട്ട് ശരിയായ രീതിയില്‍ തലയില്‍ വെച്ചതിനാലാണ് പാലക്കുളത്ത് അപകടത്തില്‍പ്പെട്ട യുവാവ് രക്ഷപ്പെട്ടതെന്ന് പ്രദേശവാസികള്‍. യുവാവിന്റെ തലയിലുണ്ടായിരുന്ന ഹെല്‍മറ്റിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ തലയ്ക്ക് കാര്യമായ ക്ഷതമേറ്റിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.

ഇന്ന് രാവിലെയായിരുന്നു പാലക്കുളം ടൗണില്‍ അപകടം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും വരികയായിരുന്ന കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പാലക്കുളം പതിനേഴാം മൈല്‍ സ്വദേശിയായ സൈനുല്‍ ആബിദിന്‍
(19)ന് പരിക്കേറ്റിരുന്നു. യുവാവിന്റെ തുടയെല്ല് പൊട്ടിയിട്ടുണ്ട്.

പരിക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം കോഴിക്കോടേക്കും കൊണ്ടുപോയി. യുവാവിപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.