ഇനി മൂക്കുപൊത്താതെ വണ്ടി ഓടിക്കാം! തിക്കോടി ഡ്രൈവിങ് ബീച്ച് ശുചീകരിച്ചു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊനാരി വേസ്റ്റ് മാനേജ്‌മെന്റിന്റെയും എംഡിറ്റ് കോളേജിലെ എന്‍.എസ് വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ തിക്കോടി ഡ്രൈവിംഗ് ബീച്ച് ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പരിപാടി ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ കെ.പി.ഷക്കീല, വാര്‍ഡ് മെമ്പര്‍മാരായ വിബിതാ ബൈജു, ജിഷ കാട്ടില്‍, സിനിജ എം.കെ, ദിബിഷ എം, സൗജത്ത് യു.വി,സന്തോഷ് തിക്കോടി, അബ്ദുല്‍ മജീദ്, അസി.സെക്രട്ടറി ഐ.പി. പത്മനാഭന്‍, വി.ഇ.ഒ രാഖേഷ്, കൊനാരിയെ പ്രതിനിധീകരിച്ച് ഇല്യാസ്, പി.റസാഖ് എന്നിവര്‍ നേതൃത്വം നല്‍കി.