ക്രൂയിസർ എതിരെ വന്ന കെ.എസ്.ആർ.ടി ബസ്സിൽ ഇടിച്ചു, പിന്നാലെ മറ്റു വാഹനങ്ങളും കൂട്ടിയിടിച്ചു; മൂടാടിയിലെ വാഹനാപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്ക്


Advertisement

മൂടാടി:  മൂടാടിയിലെ വാഹനപാകടം ക്രൂയിസർ കെ.എസ്.ആർ ടി. ബസ്സിൽ ഇടിച്ചതിനെ തുടർന്ന്. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊയിലാണ്ടി ​ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വെെകീട്ട് നാലേമുക്കാലോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

Advertisement

തിക്കോടി കോടിക്കലിൽ നിന്നും ദേശീയപാതയിലൂടെ കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ക്രൂയിസർ എതിർദിശയിൽ വരികയായിരുന്ന കെ.എസ്.ആർ ടി. ബസ്സിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്രൂയിസറിലുണ്ടായിരുന്നവർ പുറത്തേക്ക് തെറിച്ചു വീണു. കാറും, ബൈക്കും ഇതിനിടയിൽ പെടുകയായിരുന്നു.

Advertisement

അപകടത്തിൽ പരുക്കേറ്റ സഫീറ, റസീന, നിഹ, ഫിദ, റീന, ബാബ, ക്രൂയിസർ ഡ്രൈവർ രാംദാസ്, സിർവിനിസ, അഫ്സത്ത്, കുട്ടികളായ നിഹ, ഫിദ തുടങ്ങിയവരെ മെഡിക്കൽ കോളെജിലും, സൗദ,മുസ്തഫ, റിക്‌ സാന എന്നിവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. .ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് ഭാ​ഗത്തുനിന്ന് കല്യാണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.

Advertisement

Related News-മൂടാടിയിൽ വൻഅപകടം; ബസ്സും ക്രൂയിസറും കാറും ബൈക്കും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

അപകടത്തിൽ ക്രൂയിസറിന്റെ മുൻഭാ​ഗം പൂർണ്ണമായും തകർന്നു. കാറുകൾക്ക് ഭാ​ഗികമായി നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Summary: accident in Moodadi; A Cruiser collided with ksrtc bus  and 12l people were injured