സംരക്ഷണ ഭിത്തി തകര്‍ത്ത് മുന്നോട്ട് നീങ്ങി; താമരശ്ശേരി ചുരത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു


Advertisement

താമരശ്ശേരി: താമശ്ശേരി ചുരത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു. വയനാട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ലോറി ചുരം ഇറങ്ങുന്നതിനിടെ സംരക്ഷണ ഭിത്തി തകര്‍ത്ത് മുന്നോട്ട് നീങ്ങുകയായിരുന്നു.

Advertisement

ലോറി കൊക്കയിലേക്ക് പതിക്കാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Advertisement
Advertisement