ചന്ദ്രയാൻ-3 ദൗത്യത്തിൽ സുപ്രധാന പങ്ക് വഹിച്ച യുവശാസ്ത്രജ്ഞൻ അബി എസ്. ദാസിനെ തിരുവോണ ദിനത്തിൽ ആദരിച്ച് കൊയിലാണ്ടിയിലെ എ.സി.ഷൺമുഖദാസ് പഠനകേന്ദ്രം
കൊയിലാണ്ടി: ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ൽ സുപ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശിയായ യുവശാസ്ത്രജ്ഞൻ അബി എസ്. ദാസിനെ തിരുവോണദിനത്തിൽ ആദരിച്ച് എ.സി.ഷൺമുഖദാസ് പഠനകേന്ദ്രം. പരിപാടി എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അബി എസ്. ദാസിനെപ്പോലുള്ള യുവശാസ്ത്രജ്ഞൻമാരിലൂടെ രാജ്യം അഭിമാനാർഹമായ നേട്ടം കൈവരിക്കുമ്പോൾ അവരെ ഏറെ അഭിമാനത്തോടെ ആദരിക്കേണ്ടത് പൊതുപ്രവർത്തകരുടെ കടമയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും ഓൺലൈനിൽ ആശംസയർപ്പിച്ചു. എൻ.സി.പി സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ ഉപഹാര സമർപ്പണം നടത്തി. കെ.ടി.എം.കോയ പൊന്നാട അണിയിച്ചു.
സി.രമേശൻ, കെ.കെ.ശ്രീഷു, ചേനോത്ത് ഭാസ്കരൻ, അവിണേരി ശങ്കരൻ, പി.എം.ബി.നടേരി, കെ.കെ.നാരായണൻ, എം.എ.ഗംഗാധരൻ, പത്താലത്ത് ബാലൻ, പി.പുഷ്പജൻ, മൊയ്തീൻ കുട്ടി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. അബി എസ്. ദാസ് മറുമൊഴി പറഞ്ഞു.