‘നാളെയെക്കുറിച്ചുള്ള ഭയമില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന ഒരു പ്രതീക്ഷയാണ് അഭയം’; പ്രവേശനോത്സവം ഗംഭീരമാക്കി അഭയം സ്‌പെഷ്യന്‍ സ്‌കൂള്‍


ചേമഞ്ചേരി: അഭയം സ്‌കൂള്‍ പ്രവേശനോത്സവം നടന്നു. ഭിന്നശേഷിക്കാരായ മക്കള്‍ക്കും അവരുടെ കുടുംബത്തിനും നാളെയെക്കുറിച്ചുള്ള ഭയമില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അഭയം നല്‍കി വരുന്നതെന്ന് കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് പ്രസ്താവിച്ചു. അഭയം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവേശനോത്സവത്തോടൊപ്പം രണ്ടു പതിറ്റാണ്ടുകാലമായി അഭയം സ്‌പെഷല്‍ സ്‌കൂളില്‍ പാചക വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഗിരിജക്കുള്ള സ്‌നേഹാദരം പരിപാടിയും നടന്നു. പി.ടി.എ.പ്രസിഡണ്ട് എ.പി അജിത പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സിക്രട്ടറി മാടഞ്ചേരി സത്യനാഥന്‍ ആദരഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പി.കെ ബിത, കെ.പി ഉണ്ണിഗോപാലന്‍, പി.പി വാണി, സി.കെ അബ്ദുറഹിമാന്‍, പൊറോളി ബാലകൃഷ്ണന്‍, ജുഷ്ണ, കെ.വി ബിന്ദു സംസാരിച്ചു.