അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യ നില ഗുരുതരം
കൊച്ചി : പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെ തുടർന്ന് ജുലൈ 20 നാണ് മദനി കേരളത്തിലെത്തിയത്.