വിനോദയാത്രയ്ക്കായി എത്തിയത് ഏഴ് പേരടങ്ങുന്ന സംഘം; പെരുവണ്ണാമുഴി ചവറംമുഴി പുഴയില്‍ മുങ്ങി മരിച്ചത് പോണ്ടിച്ചേരി സ്വദേശിയായ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി


പേരാമ്പ്ര: പെരുവണ്ണാമുഴി ചവറം മൂഴി പുഴയില്‍ മുങ്ങിമരിച്ചത് പോണ്ടിച്ചേരി സ്വദേശിയായ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി. മാഹിയിലെ ഡെന്ററല്‍ കോളജിലെ ബി.ഡി.എസ്‌നാലാം വര്‍ഷ വിദ്യാര്‍ഥി പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. സഹപാഠികളായ ഏഴ് പേരടങ്ങിയ സംഘമാണ് ഉച്ചയോടെ പ്രദേശത്ത് വിനോദയാത്രക്കെത്തിയത്. ചവറംമൂഴി നീര്‍പാലത്തിനടുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഗൗഷിക് ദേവ് കയത്തില്‍ മുങ്ങിപോകുകയായിരുന്നു.

പെരുവണ്ണാമുഴി പോലീസും നാട്ടുകാരും ചേര്‍ന്ന് വിദ്യാര്‍ഥിയെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.