അരങ്ങാടത്ത് സ്വദേശിയുടെ പേര്‍ഷ്യന്‍ വിഭാഗത്തില്‍പ്പെടുന്ന പൂച്ചയെ കാണാതായതായി പരാതി; കണ്ടെത്തുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ


കൊയിലാണ്ടി: കാണാതായ പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. അരങ്ങാടത്ത് പുനത്തും പഠിക്കല്‍ അമ്പലത്തിന് സമീപം താമസിക്കുന്ന റീതളിന്റെ പേര്‍ഷ്യന്‍ വിഭാഗത്തില്‍പ്പെടുന്ന പൂച്ചയെ ആണ് കാണാതായത്.

ചോട്ടു എന്ന് ഓമനപ്പേരുളള പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണ് ഉടമ. 26.3.2024 വൈകീട്ട് 7.30 മുതലാണ് പൂച്ചയെ കാണാതായത്. പേര്‍ഷ്യന്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു വയസ്സുളള ബ്രൗണ്‍, വെളള നിറത്തിലുളളതിനെയാണ് കാണാതായത്.

തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തു പൂച്ചയ്ക്കായി നാല് ദിവസമായി തിരച്ചിലാണെന്നും കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം ഉറപ്പായും നല്‍കുമെന്ന് റീതള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കണ്ടെത്തുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ അറിയിക്കുക. 9497210430. 907294944.