വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി കൊയിലാണ്ടിയിൽ പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യമേള


കൊയിലാണ്ടി: പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യമേള ശ്രദ്ധേയമായി. പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള എസ്.എസ് മാളിൽ നടന്ന ആരോഗ്യമേള എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി.ശിവാനന്ദൻ, കൊയിലാണ്ടി നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.എം.സുഗതൻ, മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ടി.എം.കോയ, കെ. ജീവാനന്ദൻ, ഷീബ ശ്രീധരൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ.എ. ഇന്ദിര, ബ്ലോക്ക് പഞ്ചായത്തംഗം എം.പി.മൊയ്തീൻ കോയ, മെഡിക്കൽ ഓഫീസർ പി.ടി.അനി, വിവിധ രാഷട്രീയ കക്ഷി നേതാക്കളായ ടി.കെ.ചന്ദ്രൻ, വി.വി.സുധാകരൻ, വി.പി. ഇബ്രാഹിംകുട്ടി, വായനാരി വിനോദ്, സി.രമേശൻ, വി.വി.മോഹനൻ, ഹുസ്സൈൻ തങ്ങൾ, ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് മുഹസിൻ എന്നിവർ സംസാരിച്ചു.

മേളയിൽ വിവിധ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ, ജീവിത ശൈലി രോഗനിർണ്ണയ ക്ലിനിക്ക്, ആയുർവേദ, ഹോമിയോ ക്യാമ്പുകൾ, ആരോഗ്യ വിദ്യാഭ്യാസ പ്രദർശനങ്ങൾ, കരുണ്യ ഹെൽത്ത് ഇൻഷൂറൻസ് കിയോസ്ക്, വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, കോവിസ് വാക്സിനേഷൻ സൗകര്യം, ക്യാൻസർ, വിമുക്തി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ്സുകൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.


ഫോട്ടോ: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കൊയിലാണ്ടിയിൽ സംഘടിപ്പിച്ചു ആരോഗ്യമേള കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.