മാഹി സ്വദേശിയായ യുവവനിതാ ഡോക്ടര്‍ കോഴിക്കോട് ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചു


കോഴിക്കോട്: ഫ്ളാറ്റില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാന്‍ ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് യുവതിയെ ഫ്ളാറ്റിന് താഴെ വീണ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജാവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് ബീച്ചാശുപത്രിയ്ക്കു സമീപമുള്ള ലിയോ പാരഡൈസ് അപാട്‌മെന്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നാണ് വീണത്. അപാര്‍ട്ട് മെന്റില്‍ പിറന്നാളാഘോഷം നടന്നിരുന്നെന്നും ഇതിനായി എത്തിയതായിരുന്നു ഡോക്ടറെന്നുമാണ് ലഭിക്കുന്ന വിവരം.

മരണ കാരണം വ്യക്തമല്ല. വെള്ളയില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.