മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടു; കോഴിക്കോട് വിനോദസഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു


Advertisement

കോഴിക്കോട്: പുതുപ്പാടി കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം (30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement

ഈങ്ങാപ്പുഴ കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. വനപ്രദേശത്തുണ്ടായ ശക്തമായ മഴയ്ക്കിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇരുവരും അകപ്പെടുകയായിരുന്നു. ഒഴുക്കിൽപ്പെട്ട മുഹമ്മദ് റാഷിദിനെ ടൂറിസ്റ്റ് ഗൈഡ് കാണുകയും രക്ഷപ്പെടുത്തുകയും ചെയ്തു.

Advertisement

റാഷിദിനെ രക്ഷപ്പെടുത്തിയ ശേഷമാണ് തസ്നീം ഒഴിക്കില്‍പ്പെട്ട കാര്യം അറിയുന്നത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ പുഴയിൽ തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചലിൽ കുറുമരുകണ്ടി ഭാഗത്ത് നിന്നും യുവതിയെ കണ്ടെത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

Summary: A young woman died after being swept away at the Pudupadi Kakkad eco-tourism center