ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ചു നിന്നു; കൊല്ലം ജില്ലയില്‍ ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു
കൊല്ലം: കൊല്ലം ജില്ലയില്‍ ട്രെയിന്‍ തട്ടി യുവാവും യുവതിയും മരിച്ചു. കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം പാല്‍കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയില്‍ വെച്ച് ഇന്നലെ വൈകുന്നേരം 5.30ഓടെയായിരുന്നു അപകടം.
റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്നു യുവാവും യുവതിയും ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്.
റെയില്‍വേ ട്രാക്കിന് സമീപത്തുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍സ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.