പയ്യോളിയില്‍ കടയില്‍ കയറി യുവാവ് വ്യാപാരിയെ അക്രമിച്ചു; അന്വേഷിക്കാനെത്തിയ വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവിന് നേരെയും ആക്രമണം


Advertisement

പയ്യോളി: യുവാവ് കടയില്‍ അതിക്രമിച്ച് കയറി വ്യാപാരിയെ മര്‍ദിച്ചതായി പരാതി. പേരാമ്പ്ര റോഡില്‍ കനറാ ബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന മൊഞ്ചത്തി ഗോള്‍ഡ് കവറിങ്ങ് സ്ഥാപന ഉടമ പൊരുമാള്‍പുരം കളത്തില്‍ മര്‍ഹബയില്‍ അല്‍ത്താഫിനാണ് മര്‍ദനമേറ്റത്. പെരുമാള്‍പുരം സ്വദേശി അബ്ദുള്‍ നാസിഫ് ആണ് അക്രമം നടത്തിയത്.

Advertisement

ഇന്നലെ വൈകീട്ട് 5മണിയോടെയാണ് സംഭവം. കടയിലെത്തിയ അബ്ദുള്‍ നാസിഫ് പ്രകോപനമൊന്നുമില്ലാതെ അല്‍ത്താഫിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഉടന്‍ തന്നെ അല്‍ത്താഫ് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് ഫൈസൽ സൂപ്പർ, പയ്യോളി യൂണിറ്റ് പ്രസിഡൻ്റ് കെ.എം ഷമീർ എന്നിവര്‍ നാസിഫുമായി സംസാരിച്ചു.

Advertisement

എന്നാല്‍ നാസിഫ് അക്രമം തുടര്‍ന്നതോടെ ഫൈസല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതോടെ നാസിഫ് ഫൈസലിന് നേരെ തിരിഞ്ഞു. പിന്നാലെ സമീപത്ത് നിന്നും കൂടുതല്‍ ആളുകള്‍ കടയിലേക്കെത്തി. നാസിഫിനെ തടഞ്ഞുവെക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെ മുമ്പിലുണ്ടായിരുന്ന ഫൈസലിന്റെ വയറിന് നാസിഫ് ചവിട്ടി.

നാസിഫ് അക്രമം തുടര്‍ന്നതോടെ വ്യാപാരികള്‍ പയ്യോളി പോലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്‌റ്റേഷനിലെത്തിച്ച നാസിഫിനെ സുഹൃത്തുക്കള്‍ക്കൊപ്പം പോലീസ്‌ ആശുപത്രിയിലേക്ക് പറഞ്ഞയച്ചുവെന്ന് ഫൈസൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മാത്രമല്ല ആശുപത്രിയില്‍ പോയി വന്നശേഷം വീണ്ടും അല്‍ത്താഫിന്റെ കടയിലെത്തി നാസിഫ് അക്രമം നടത്തിയെന്നും കടയുടെ ബോര്‍ഡും ഫക്ല്‌സ് ബോര്‍ഡുകളും തകര്‍ത്തുവെന്നും ഫൈസല്‍ പറഞ്ഞു.

Advertisement

അക്രമണത്തില്‍ പരിക്കേറ്റ ഇരുവരും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും സംഭവത്തില്‍ വിശദമായ പരാതി കൊടുത്തിട്ടും പയ്യോളി പോലീസ് നാസിഫിനെതിരെ കൃത്യമായ നടപടിയെടുത്തിട്ടില്ലെന്നും ഫൈസല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Description: A young man entered a shop in Payyoli and attacked a shopkeeper