സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; കടലുണ്ടിക്കടവ് സ്വദേശിയായ യുവാവ് മരിച്ചു


കോഴിക്കോട്: കടലുണ്ടിക്കടവ് അഴിമുഖത്ത് ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു. കടലുണ്ടിക്കടവ് കാടശ്ശേരി ബാബുവിന്റെ മകന്‍ സനീഷ് (23) ആണ് മരിച്ചത്.

രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുവര്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടര്‍ന്ന് നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന്‌
നടത്തിയ തിരച്ചിലിനൊടവില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സത്യഭാമയാണ് അമ്മ. രണ്ട് സഹോദരങ്ങളാണുള്ളത് സുബീഷ്, സുജീഷ്.

summary: a young man died after drowning in a river while fishing with his friend