പയ്യോളി സ്വദേശിയായ യുവ ഡോക്ടര്‍ ബാംഗ്ലൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


പയ്യോളി: പയ്യോളി സ്വദേശിയായ യുവ ഡോക്ടര്‍ ബംഗ്ലൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഡോ. ആദില്‍ അബ്ദുള്ളയാണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു.

പയ്യോളിയിലെ മുന്‍ മുസ്‌ലിം ലീഗ് നേതാവ് കാട്ടൊടി കുഞ്ഞബ്ദുള്ളയുടെ മകനാണ്. പെരുമാള്‍പുരം നൗറയില്‍ വഹീദയാണ് ഉമ്മ. ഭാര്യ: ഡോ. റാസ്മിയ (കുറ്റ്യാടി). മക്കള്‍: ദയാന്‍, എഡിസന്‍. സഹോദരങ്ങള്‍: ആവാസ് അബ്ദുള്ള (കുവൈത്ത്), അനുഷ (ബാംഗ്ലൂര്‍ കെ.എം.സി.സിയുടെ ട്രോമാ കെയര്‍ ചെയര്‍മാനാണ്.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Summary: A young doctor from payyoli died of a heart attack in Bangalore