അതിശക്തമായ കാറ്റും മഴയും; ബാലുശ്ശേരിയില്‍ മരം കടപുഴകി വീണത് കെ.എസ്.ആര്‍.ടി.സി.യുടെ മുകളിലേക്ക്; മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു


ബാലുശ്ശേരി: അതിശക്തമായ കാറ്റിലും മഴയിലും നഷ്ടങ്ങൾ നേരിട്ട് ബാലുശ്ശേരി.ഇന്നലെ ഉണ്ടായ കാറ്റിൽ മരം കടപുഴകി വീണത് കെ.എസ്.ആർ.ടി.സി.ബസിന്റെ മുകളിലേക്ക്. ബസ്സിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം.

ഇന്നലെ വൈകീട്ട് അഞ്ചേമുക്കാലോടെയാണ് അപകടം സംഭവിച്ചത്. ബാലുശ്ശേരി വഴി താമരശ്ശേരിക്കു പോവുകയായിരുന്ന ബസ് തോരാടിനു സമീപമെത്തിയപ്പോഴാണ് മരംവീണത്. മരം ചാഞ്ഞുവരുന്നത് കണ്ടതോടെ പെട്ടന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നുവെന്ന് ഡ്രൈവർ വി.പി. രവി പറഞ്ഞു.

ബസിലുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും മൂന്നുയാത്രക്കാരും പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു. വൈകുന്നേരത്തെ ട്രിപ്പ് കഴിഞ്ഞ് മടങ്ങി പോകുകയായിരുന്നു കൊണ്ട് കുറച്ചു യാത്രക്കാരെ ബസ്സിൽ ഉണ്ടായിരുന്നുള്ളു. നാട്ടുകാർ എല്ലാവരും കൂടി സഹായിച്ച് മരംമുറിച്ചുമാറ്റി നീക്കിയതിനെ തുടർന്ന് ബസ് ബാലുശ്ശേരിവരെ സർവീസ് നടത്തി.

[bot1]