ഓമശ്ശേരിയില്‍ പത്തുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു
ഓമശ്ശേരി: ഓമശ്ശേരിയില്‍ മീന്‍പിടിക്കുന്നതിനിടെ പത്തുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. മുടൂര്‍ മൂസക്കുട്ടിയുടെ മകന്‍ മുഹമ്മജ് അജാസ് ആണ് മരിച്ചത്.
വീടിന് സമീപത്തെ കുളത്തില്‍ മീന്‍പിടിക്കാനായി പോയതായിരുന്നു അജാസ്. വൈകുന്നേരം വീട്ടില്‍ നിന്ന് പുറത്തുപോയ കുട്ടിയെ രാത്രിയായിട്ടും കാണാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ആറുമണിയോടെ കുളത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
ഉടന്‍തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മീന്‍പിടിക്കാനുള്ള ശ്രമത്തിനിടെ കുളത്തില്‍ വീണതാകാമെന്നാണ് സംശയം.