പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി അരിക്കുളം പരദേവതാ ക്ഷേത്രത്തിലെ ആധ്യത്മിക സദസ്സ്


Advertisement

അരിക്കുളം: അരിക്കുളത്ത് ശ്രീ പരദേവത ഭഗവതി ക്ഷേത്രത്തില്‍ ആധ്യാത്മിക സദസ് സംഘടിപ്പിച്ചു. പ്രഭാഷകന്‍ കൃഷ്ണദാസ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡണ്ട് വേലായുധന്‍ ശ്രീചിത്തിര അധ്യക്ഷത വഹിച്ചു.

Advertisement

ക്ഷേത്രം മേല്‍ശാന്തി രാജന്‍ സ്വാമി എരവട്ടൂര്‍ ശതവേദി പുരസ്‌ക്കാര സമര്‍പ്പണകര്‍മം നിര്‍വ്വഹിച്ചു. മണി എടപ്പള്ളി, രാധാകൃഷ്ണന്‍ എടവന, രാമചന്ദ്രന്‍ നീലാംബരി, വിമലമ്മ മേലേടത്തില്‍, പ്രഭാവതിയമ്മ മേലേടത്തില്‍, ഉണ്ണിക്കൃഷ്ണന്‍ ദേവനന്ദനം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Advertisement
Advertisement