കണ്ണൂരിൽ ജീപ്പിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം


കണ്ണൂർ: കണ്ണൂരിൽ ജീപ്പിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ൻ മുഹമ്മദ്‌ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.

പള്ളിയാം മൂല ബീച്ച് റോഡിൽ വച്ച് റോഡ് മുറിച്ച് കടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ജീപ്പിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖലീഫ മൻസിലിലെ വി എൻ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകനാണ്.

Summary: A six-year-old boy died in an accident at Kannur