കണയങ്കോട് പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത് ഉള്ള്യേരി സ്വദേശിയായ പതിനേഴുകാരൻ
കൊയിലാണ്ടി: കണയങ്കോട് പാലത്തിന് സമീപം ബൈക്കും ലോറിയും കൂട്ടിയിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഉള്ള്യേരി സ്വദേശിയായ പതിനേഴുകാരൻ. ഉള്ള്യേരി മുണ്ടോത്ത് പറാട്ടാം പറമ്പത്ത് മീത്തൽ അഭിഷേക് ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നായിരുന്നു അപകടം സംഭവിച്ചത്.
സുഹൃത്തിന്റെ വീട്ടിലേക്ക് പോകാനായി കണയങ്കോട് ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അഭിഷേക്. ഉള്ള്യേരി ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ഇവരണ്ടും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രതീഷ്, അനിത ദമ്പതികളുടെ മകനാണ് അഭിഷേക്, സഹോദരൻ അഭിനന്ദ്.
കണയങ്കോട് പാലത്തിന് സമീപം ബെെക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു