‘പച്ചപ്പുകള്‍’ പുസ്തകവുമായി റസാഖ് പള്ളിക്കര; പ്രകാശനം നിർവഹിച്ച് സോമന്‍ കടലൂര്‍


പള്ളിക്കര: റസാഖ് പള്ളിക്കര എഴുതിയ പച്ചപ്പുകള്‍ പുസ്തകത്തിന്റെ പ്രകാശനം സോമന്‍ കടലൂര്‍ നിര്‍വ്വഹിച്ചു. ചെറുവലത്ത് ബാലകൃഷ്ണന്‍ നായര്‍ ഏറ്റു വാങ്ങി. പള്ളിക്കര സ്നേഹ തീരത്ത് നിന്നും മാഞ്ഞ് പോയ അനേകം പേരെ ഉള്‍പ്പെടുത്തി എഴുതിയ
പുസ്തകം പ്രസിദ്ധീകരിച്ചത് സ്നഹ ഗ്രാമം പള്ളിക്കരയാണ്.   

സുമേഷ് അദ്ധ്യക്ഷ്യം വഹിച്ചു. നന്ദന പരിയാരത്ത് പുസ്തകം പരിചപ്പെടുത്തി. കൈനോളി പ്രഭാകരന്‍, വാര്‍ഡ് മെമ്പര്‍മാരായ ദിബിഷ, ഷീബ പുല്‍പ്പാണ്ടി, വി പി നാസര്‍, വേണു മാസ്റ്റര്‍, കെ ആര്‍ ഹിന്ദു ലേഖ, ടി നാരായണന്‍, റസാഖ് പള്ളിക്കര, രാജീവന്‍ ഒതയോത്ത് എന്നിവർ സംസാരിച്ചു.   

വീഡിയോ ഗ്രാഫര്‍ ടിപി കുഞ്ഞിമൊയ്തീനെ പരിപാടിയില്‍ ആദരിച്ചു. രവീന്ദ്രന്‍ അയനം സ്വാഗതവും കെ ടി വത്സന്‍ നന്ദിയും പറഞ്ഞു.