ഹൃദയാഘാതത്തെ തുടർന്ന് പയ്യോളി കളത്തിൽ അബ്ദുറഹിമാൻ അന്തരിച്ചു


പയ്യോളി : ഹൃദയാഘാതത്തെ തുടർന്ന് കളത്തിൽ അബ്ദുറഹിമാൻ അന്തരിച്ചു. അറുപത്തിമബന്ന് വയസായിരുന്നു. ദീർഘകാലം കുവൈത്തിൽ “അൽ മറായി “കമ്പനിയിലെ ജീവനക്കാരനും, സാമുഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്നു. വിസ്ഡം ഇസ്ലാമിക് ഗ്രൂപ്പിൻ്റെ സാരഥികൂടിയിരുന്നു അദ്ദേഹം.   

പരേതനായ കൊവ്വപ്പുറത്ത് അബ്ദുള്ള (തോലേരി )യുടെയും കളത്തിൽ കുഞ്ഞയിശയുടെയും മകനാണ്.
കുവൈത്തിൽ അധ്യാപികയായിരുന്ന നമ്പ്യാട്ടിൽ സോഫിയാണ് ഭാര്യ.   

മക്കൾ: റിഹാദ്, റിഷാദ്, റെയ്ഹാന

മയ്യത്ത് ഉച്ചക്ക് 12 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും.