കണയങ്കോട് പാലത്തിന് സമീപം ബെെക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


കൊയിലാണ്ടി: കണയങ്കോട് പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മരം കയറ്റിയ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഉള്ള്യേരി സ്വദേശിയാണ് മരിച്ചതെന്നാണ് പ്രഥമിക വിവരം. ഇന്ന് രാവിലെ 6.45ഓടെയാണ് അപകടം നടന്നത്. 

​ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.