തീരദേശത്തെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായി ‘തീരദേശ മേഖല ക്യാംപ്’; കൊയിലാണ്ടിയില്‍ നാളെ സെമിനാര്‍
കൊയിലാണ്ടി: തീരദേശ മേഖല ക്യാംപ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ നാളെ സെമിനാര്‍ സംഘടിപ്പിക്കുന്നു. വനിത കമ്മിഷനും കൊയിലാണ്ടി നഗരസഭ കുടുംബശ്രീയും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
നാളെ രാവിലെ പത്ത് മണിക്ക് കൊയിലാണ്ടി റെയില്‍വേ അണ്ടര്‍പാസിനു സമീപം കൈരളി ഓഡിറ്റോറിയത്തില്‍ വച്ച് സെമിനാര്‍ നടക്കും. തീരദേശ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായാണ് തീരദേശ മേഖല ക്യാംപ് സംഘടിപ്പിക്കുന്നത്..
വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വനിത കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ജന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ. ആനന്ദി മുഖ്യപ്രഭാഷണം നടത്തും. വനിത കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും.
ഗാര്‍ഹിക പീഡന നിയമങ്ങളും സംരക്ഷണ സംവിധാനങ്ങളും എന്ന വിഷയം വനിത കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ അവതരിപ്പിക്കും. മദ്യാസക്തി എന്ന വിഷയം വനിത കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന അവതരിപ്പിക്കും.