നന്തിയില്‍ പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിച്ച് നാരങ്ങോളികുളം കുതിരോടി ജുമ മസ്ജിദ് കമ്മിറ്റി


നന്തിബസാര്‍: പലസ്തീന്‍ ജനതയ്ക്ക ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് റാലി നടത്തി. നാരങ്ങോളികുളം കുതിരോടി സിദ്ധീഖ് ജുമ മസ്ജിദ് കന്മിറ്റിയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.

റാലിയില്‍ ഖത്തീബ് റമീസ് ഹൈത്തമി സംസാരിക്കുയും പ്രാര്‍ത്ഥനക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. കെ.കെ.അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.

കെ.സി അസ്സയിനാര്‍, ഖലീല്‍ കുനിത്തല, എന്‍. ഹനീഫ, സി. ഫൈസല്‍, താജുദ്ദീന്‍, അഹമദ് ഫൈസി, വി.കെ.കെ.ഉമ്മര്‍, കുതിരോടി അബുബക്കര്‍,കെ.വി.സി മുഹമ്മദ്, ഇമ്പിച്ചി മമ്മു കിനാവ്, എന്‍.ഷംസു, എം.കെ.നാസ്സര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.