മാഹി റെയിൽവേ പരിസരത്ത് കണ്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി; കൊലപാതകമെന്ന് സൂചന, അന്വേഷണം ഊർജിതമാക്കി പോലീസ്


Advertisement

വടകര: മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. കൊലപാതകമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ആന്തരികാവയങ്ങളുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂ.

Advertisement

ആളെ തിരിച്ചറിയാത്തതിനാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വാരിയെല്ലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്ന സമയത്ത്‌ തലയ്ക്ക് പരിക്കേറ്റതായി പോലീസ് കണ്ടെത്തിയിരുന്നു.

Advertisement

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ ആളൊഴിഞ്ഞ ഭാഗത്താണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം എഴുപത് വയസ് തോന്നിക്കുന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു.

Advertisement

റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തേക്ക് സ്ത്രീ നടന്നുവരുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. സ്ത്രീയുമായി രണ്ടുപേര്‍ ഉന്തും തള്ളും നടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ചോമ്പാല പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.