കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനും വിലക്കയറ്റത്തിനുമെതിരെ പ്രതിഷേധം; മുത്താമ്പിയില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ച് കോണ്‍ഗ്രസ്


മുത്താമ്പി: കേന്ദ്രകേരള സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനും വിലക്കയറ്റത്തിനുമെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു. ജനദ്രോഹ നയങ്ങള്‍ക്കും വിലക്കയത്തിനും ഇന്ധന -ഗ്യാസ് വിലവര്‍ധനവിനുമെതിരെ 117 ,118 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുത്താമ്പിയില്‍ നടത്തിയ ഉപവാസം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘടാനം ചെയ്തു.

സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘടാനം ചെയ്തു. എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. റാഷിദ് മുത്താമ്പി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.സി. അബു, കാവില്‍ പി മാധവന്‍, പി.കെ. അരവിന്ദന്‍ മാഷ്, രാജേഷ് കീഴരിയൂര്‍, സതീഷ്‌കുമാര്‍, വിനോദ്കുമാര്‍, ടി ഉമേന്ദ്രന്‍, സി.ടി. അജയബോസ്, വി.ടി. സുരേന്ദ്രന്‍, അരുണ്‍ മണമ്മല്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

പുതുക്കുടി നാരായണന്‍, പി. ബാബു, ബാലന്‍ കിടാവ്, ഷാജു പിലക്കാട്ടില്‍, റഷീദ് ചെറിയവളപ്പില്‍, നിതിന്‍ നടേരി, പി. ശ്രീധരന്‍ നായര്‍, രവി കൊല്ലോറക്കല്‍, കുഞ്ഞികൃഷ്ണന്‍ നായര്‍, സി.കെ. ലത്തീഫ്, വിജയലക്ഷ്മി ടീച്ചര്‍, രാജന്‍ പൊന്നിയത്ത് എന്നിവര്‍ ഉപവാസത്തിന് നേതൃത്വം നല്‍കി.