കണ്ണൂരില്‍ പനി ബാധിച്ച് ഒന്നരവയസ്സുകാരി മരിച്ചു


Advertisement

കണ്ണൂര്‍: പനി ബാധിച്ച് ഒന്നരവയസ്സുകാരി മരിച്ചു. തളിപറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്-ഫാത്തിമ ദമ്പതികളുടെ മകള്‍ ഹയ ആണ് മരണപ്പെട്ടത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.

Advertisement

കടുത്ത പനിയെ തുടര്‍ന്ന് ഇന്നലെയായിരുന്നു കുട്ടിയെ തൊട്ടടുത്തുള്ള ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നത്. അവിടെ നിന്ന് ചികിത്സ നല്‍കിയതിന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ഇന്ന് പുലര്‍ച്ചെ അബോധാവസ്ഥയിലായ കുട്ടിയെ തളിപറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

Advertisement
Advertisement

Summary: A one-and-a-half-year-old girl died of fever in Kannur