ഒന്‍പത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം; പയ്യോളി സ്വദേശിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി
കൊയിലാണ്ടി: ഒന്‍പതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പയ്യോളി സ്വദേശിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും ഇരുപത്തിയഞ്ചായിരം രൂപ പിഴയും വിധിച്ച് കോടതി. പടിഞ്ഞാറെ മൂപ്പിച്ചതില്‍ വീട്ടില്‍ അബൂബക്കര്‍ (65)നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.
2022 ല്‍ ആണ് കേസ് ആസ്പദമായ സംഭവം. പ്രതിയുടെ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. പെണ്‍കുട്ടി ഇത് വീട്ടുകാരെ അറിയിക്കുകയും പയ്യോളി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പയ്യോളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സ് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീജേഷ്.എസ്.എസ് ആണ് അന്വേഷിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി..
Summary: A nine-year-old girl was sexually assaulted; The court sentenced a native of Payyoli to five years rigorous imprisonment and fine