തുറയൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


തുറയൂര്‍: തോലേരി സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തോലേരി കുഞ്ഞിക്കുനി സുരേന്ദ്രന്‍ ആണ് മരണപ്പെട്ടത്. അന്‍പത്തിനാല് വയസായിരുന്നു.

ദീര്‍ഘകാലം വാലി ഓഫീസില്‍ ജോലി ചെയ്തിരുന്ന സുരേന്ദ്രനെ ഹൃദയാഘാതം മൂലം ഒരാഴ്ച മുമ്പാണ്
സുല്‍ത്താന്‍ ബാബുസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച ഉച്ചയോടു കൂടി വീണ്ടും ഹൃദായാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഭാര്യ: ഷാനി. മുന്നര വയസ്സുള്ള ഏക മകനാനുള്ളത്. ഭൗതികശരീരം തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ചു നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.