ശരീരത്തിന്റെ രഹസ്യ ഭാഗത്ത് മൂന്ന് ക്യാപ്‌സ്യൂളുകളിലായി 865 ഗ്രാം സ്വർണ മിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; താമരശ്ശേരി സ്വദേശി പിടിയിൽ


Advertisement

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ താമരശ്ശേരി സ്വദേശിയിൽ നിന്നും 865 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. സൗദി റിയാദിൽ നിന്നെത്തിയ താമരശ്ശേരി സ്വദേശി അനീഷാണ് സ്വർണ്ണവുമായി പിടിയിലായത്.

Advertisement

സ്വർണ മിശ്രിതം അടങ്ങിയ മൂന്ന് ക്യാപ്‌സ്യൂളുകളാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

Advertisement

അനീഷിന്റെ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന് ക്യാപ്‌സ്യൂളുകൾ. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണമാരംഭിച്ചു.

Advertisement