കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ പേരാമ്പ്ര സ്വദേശി മരിച്ചു


പേരാമ്പ്ര: കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിനുള്ളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ പേരാമ്പ്ര സ്വദേശി മരിച്ചു. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഇയാളെ ലോഡ്ജിനുള്ളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

ഷംസുദീനെ കാണാതായെന്ന് കാണിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് ലോഡ്ജിനുള്ളില്‍ വെടിയേറ്റ നിലയില്‍ ഷംസുദീനെ കണ്ടെത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.