ഹൃദയാഘാതത്തെ തുടര്‍ന്ന് മണിയൂര്‍ സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു
വടകര: ഹൃദയാഘാതത്തെ തുടര്‍ന്ന് മണിയൂര്‍ സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു. പാലയാട് കുന്നത്ത്കര കുഴിച്ചാല്‍ മലപ്പറമ്പില്‍ വൈശാഖ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു.
സന്ദര്‍ശക വിസയിലാണ് വൈശാഖ് ബഹ്‌റൈനില്‍ എത്തിയത്. മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ മൃതദേഹം നാട്ടിലെത്തിക്കും. ബഹ്‌റൈന്‍ പ്രതിഭയുടെ ആഭിമുഖ്യത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനുള്ള നടപടി ക്രമങ്ങള്‍ പൂർത്തീകരിച്ചത്.
അച്ഛന്‍: പരേതനായ രാജീവന്‍. അമ്മ: ചന്ദ്രി.