ഗുരുതരമായ കരള്‍ രോഗം ബാധിച്ച കുറുവങ്ങാട് സ്വദേശി അബ്ദുള്‍ ഗഫൂര്‍ സുമനസ്സുകളുടെ സഹായം തേടുന്നു
കൊയിലാണ്ടി: ഗുരുതരമായ കരള്‍ രോഗം ബാധിച്ച കുറുവങ്ങാട് സ്വദേശി അബ്ദുള്‍ ഗഫൂര്‍ ചികിത്സാ സഹായം തേടുന്നു. എല്ലാ നാട്ടുകാരുടെയും സഹായമഭ്യര്‍ത്ഥിക്കുന്നതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 35 ലക്ഷത്തോളം രുപയാണ് കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ആവശ്യമുളളത്.
ഹോട്ടല്‍ തൊഴിലാളിയായ ഗഫൂര്‍ രോഗം മൂര്‍ച്ഛിച്ചതോടെ ജോലിക്ക് പോകുവാന്‍ കഴിയാത്ത അവസ്ഥയാണ്. വിദ്യാര്‍ത്ഥികളായ മൂന്ന് മക്കളും ഭാര്യയും ഭാര്യാമാതാവും അടങ്ങിയതാണ് ഇയാളുടെ കുടുംബം. ചികിത്സാ ചിലവ്, മക്കളുടെ വിദ്യാഭ്യാസ ചിലവ്, ദൈനം ദിന ചിലവ് എന്നിവ താങ്ങാനാവാതെ കുടുംബം പ്രയാസത്തിലാണ്.
അബ്ദുള്‍ ഗഫൂറിന്റെ പേരില്‍ കേരള ബാങ്കില്‍ 16 36128012 000 75 എന്ന അക്കൗണ്ട് നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. IFSC: KSBK000 1636
ഗൂഗിള്‍ പേ നമ്പര്‍: 954473 1362.
കരള്‍ മാറ്റ ശസ്ത്രക്രിയയാണ് നിലവില്‍ ഗഫൂറിനെ സാധാരണ നിലയിലേക്ക് കൊണ്ടു വരാനുളള ഏക മാര്‍ഗം. ചികിത്സയടക്കം കുടുംബത്തെ സഹായിക്കാനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കെ. മുരളീധരന്‍ എം.പി, കാനത്തില്‍ ജമീല എം. എല്‍. എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ കെ.സത്യന്‍ എന്നിവര്‍ രക്ഷാധികാരികളും വാര്‍ഡ് കാന്‍സിലര്‍ കെ. ഷിജു ചെയര്‍മാനും ടി.പി അബ്ദുള്ള ജനറല്‍ കണ്‍വീനറും അബ്ദുള്ള സദ ഫ് ട്രഷററുമായ കമ്മിറ്റിയാണ് രുപീകരിച്ചിട്ടുളളത്. വാര്‍ത്താ സമ്മേളനത്തില്‍ കെ ഷിജു, ടി പി അബ്ദുള്ള, അബ്ദുള്ള സദഫ്, പി.വി മുസ്തഫ, വി.എം നൗഷാദ്, എം.സി ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.