പിക്കപ്പ് ഉന്തികയറ്റുന്നതിനിടെ പിറകോട്ടു നീങ്ങി; പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി മരിച്ചു


Advertisement

പേരാമ്പ്ര: പിക്കപ്പ് തട്ടി പരിക്കേറ്റ് ചികിത്സയാലായിരുന്ന കൂത്താളി സ്വദേശി മരിച്ചു. കൂത്താളിയിലെ ഈരാഞ്ഞീമ്മല്‍ ചാലില്‍ മീത്തല്‍ അമ്മത് ആണ് മരിച്ചത്. അറുപത് വയസാണ്.

Advertisement

മണലുമായി വന്ന പിക്കപ്പ് ലോറിക്ക് റോഡിലെ കയറ്റം കയറാൻ സാധിക്കാതായതോടെ ഏതാനും പേര്‍ തള്ളി കയറ്റുകയായിരുന്നു. ഇതിനിടയിൽ വാഹനം പിറകോട്ട് നീങ്ങിയതിനെ തുടർന്ന് റോഡരികിൽ നില്‍ക്കുകയായിരുന്ന അമ്മതിനെ തട്ടുകയായിരുന്നു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെടുകയായിരുന്നു. ആ​ഗസ്റ്റ് 30-നാണ് അപകടം സംഭവിച്ചത്.

Advertisement

ഖദീജയാണ് ഭാര്യ. സവാദ് ( ജസ് ന ജുവലറി പേരാമ്പ്ര), സാജിത, സൗദ എന്നിവർ മക്കള്‍.
മരുമക്കള്‍: താജുദ്ദീന്‍, ഷമീര്‍, ഷംന.
സഹോദരങ്ങള്‍: മൊയ്തി, അബ്ദുള്ള, ഫാത്തിമ, മറിയം.

Advertisement

Summary: KUTHALI NATIVE DIED WHILE UNDERGOING TREATEMENT