കൊടുവളളിയില്‍ 3.2 കിലോഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍



കൊടുവള്ളി: കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയിലായി. ജയ്പാല്‍ഗുരി ജില്ലയിലെ പര്‍ഹാര്‍പൂര്‍ സ്വദേശി സഹജന്‍ അലി(29)യാണ് താമരശ്ശേരി എക്‌സൈസിന്റെ പിടിയിലായത്. 3.2 കിലോഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.

ചൊവ്വാഴ്ച രാത്രി 10.30-ന് കുറുങ്ങാട്ടക്കടവ് പാലത്തിനു സമീപത്തുവെച്ച് താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ. ജിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി. ഷിജുമോന്‍, സി. സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്. സുജില്‍, ഇ. അഖില്‍ദാസ് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.