ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന അരിക്കുളം സ്വദേശി മരിച്ചു


Advertisement

അരിക്കുളം: ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാഴ്ചയോളമായി ചികിത്സയില്‍ കഴിയുന്ന അരിക്കുളം സ്വദേശിയായ യുവാവ് മരിച്ചു. മന്ദങ്ങാപറമ്പത്ത് മലയില്‍ വളപ്പില്‍ കെ.സി.ബിജുവാണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു.

Advertisement

കഴിഞ്ഞ 21 രാവിലെയാണ് വീടിന് സമീപത്തുവെച്ച് ബിജു സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചത്. വീടിനടുത്ത വിവാഹവീട്ടില്‍ നിന്നും മടങ്ങവെയായിരുന്നു സംഭവം. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.

Advertisement

അച്ഛന്‍: കണ്ണന്‍. അമ്മ: ചിരുതക്കുട്ടി. സഹോദരി: ബിന്ദു, ബീന. മൃതദേഹം രാവിലെ ഒമ്പതുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Advertisement