കൊഴുക്കല്ലൂരില്‍ മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍


Advertisement

മേപ്പയ്യൂര്‍: കൊഴുക്കല്ലൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി കല്യാണരാമനെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

Advertisement

തമിഴ്നാട്ടിൽ നിന്നും കൊഴുക്കല്ലൂരിലെ ഭാര്യവീട്ടിൽ എത്തിയതായിരുന്നു കല്യാണരാമൻ. റൂമിന്റെ വാതിൽമുട്ടിയിട്ടും തുറക്കാതായതോടെ കുത്തിത്തുറന്ന് നോക്കിയപ്പോൾ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് വിവരം. ഉടനെ കെട്ടഴിച്ച് ബന്ധുക്കളുടെ സഹായത്തോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisement

ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന കല്യാണരാമന്‍ കുറച്ച് കാലം മുമ്പാണ് നാട്ടിലെത്തിയത്. ഇന്ന് രാവിലെയാണ് കൊഴുക്കല്ലൂരിലെ ഭാര്യവീട്ടില്‍ എത്തിയത്. മേപ്പയ്യൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൊഴുക്കല്ലൂർ മൊയോൽ കവിതയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Advertisement

Summary: Thamizhnadu native found dead in kozhukkalur