വടകര സ്വദേശിയായ മധ്യവയസ്‌കന്‍ ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനില്‍ അന്തരിച്ചു


Advertisement

മനാമ: വടകര തിരുവള്ളൂര്‍ സ്വദേശിയായ പ്രവാസി മലയാളി ബഹ്റൈനില്‍ അന്തരിച്ചു. തിരുവള്ളൂര്‍ ചാനീയംക്കടവ് കടവത്ത് മണ്ണില്‍ സത്യനാണ് മരിച്ചത്. അന്‍പത്തിയൊന്ന് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

Advertisement

റാസ്റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് കരുതുന്നത്.

Advertisement

ഭാര്യ: സുനിത സത്യന്‍. മക്കള്‍: നിവേദ് സത്യന്‍, നിഹാല്‍ സത്യന്‍. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Advertisement

Summary: A middle-aged man from Vadakara passed away in Bahrain due to a heart attack