മധ്യവയസ്‌കന്‍ പൊയില്‍ക്കാവ് അങ്ങാടിയില്‍ കുഴഞ്ഞ് വീണ് മരിച്ചു


പൊയില്‍ക്കാവ്: നിര്‍മ്മാണതൊഴിലാളിയായ മധ്യവയസ്‌കന്‍ പൊയില്‍ക്കാവ് അങ്ങാടിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ടിയില്‍ ശശി ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു.

ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ കണ്ടിയില്‍ ചങ്ങരന്റെയും കല്ല്യാണിയുടെയും മകനാണ്.

ഭാര്യ: ശാന്ത. മകന്‍: ദീപ്തി (കല്ലു). മരുമകന്‍: സനൂപ് (സൗദി). സഹോദരങ്ങള്‍: ജാനു, കുഞ്ഞിരാമന്‍, ഗോപാലന്‍, ശാന്ത, ലീല, പരേതനായ ദാമോദന്‍.

സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.